World

ബേനസീര്‍ വധത്തിന് ഉത്തരവാദി പര്‍വേസ് മുശര്‍റഫാണെന്ന് ബിലാവല്‍

ഇസ്്‌ലാമാബാദ്: ബേനസീര്‍ ഭൂട്ടോയുടെ വധത്തിനു ഉത്തരവാദി പര്‍വേസ് മുശര്‍റഫാണെന്ന് മകനും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ. ബേനസീര്‍ ഭൂട്ടോയുടെ 10ാം ചരമവാര്‍ഷികത്തില്‍ ഗാര്‍ഹി ഖുദാബക്‌സില്‍ അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിലാവല്‍.
മാതാവിന്റെ സുരക്ഷ പിന്‍വലിച്ച മുശര്‍റഫാണു കൊലപാതകത്തിന് ഉത്തരവാദിയെന്നും വികാരഭരിതനായി ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു ബിലാവല്‍ പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് അവര്‍ ഇരയാക്കപ്പെട്ടത്. തന്റെ മാതാവിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതില്‍ നിലവിലെ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. അവര്‍ ജനാധിപത്യത്തെദുര്‍ബലമാക്കുകയാണെന്നും ബിലാവല്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it