Idukki local

ബേഡ്‌മെട്ടില്‍ ഷ്രെഡിങ് യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപ്പഞ്ചായത്തിന്റെ ബേഡ്‌മെട്ടിലെ മാലിന്യപ്ലാന്റിനോട് അനുബധിച്ചുള്ള പ്ലാസ്റ്റിക് ഷ്രെഡിങ്  യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നു. സംസ്ഥാന സര്‍ക്കാന്റെ ഹരിത കേരളപദ്ധതിയില്‍ ഉള്‍പ്പെടുത്തി  10 ലക്ഷം രൂപ മുതല്‍മുടക്കിലാണ് ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച്  പ്ലാസ്റ്റിക് ഷ്രെഡിങ്  യൂണിറ്റാണ് സ്ഥാപിക്കുന്നത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഏഴ് പഞ്ചായത്തുകള്‍ക്ക് ഈ യൂണിറ്റിന്റെ പ്രയോജനം ലഭിക്കും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ 22 വാര്‍ഡുകളില്‍ നിന്നും നെടുങ്കണ്ടം ടൗണില്‍ നിന്നുമായി കഴിഞ്ഞ അഞ്ച് മാസമായി കളക്ട് ചെയ്ത 2500 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഷ്രെഡിങ്  നടത്തി ക്ലീന്‍ കേരള കമ്പനിയ്ക്ക് കൈമാറും ഗ്രീന്‍ കേരളപദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ ദിലീപ് പ്ലാസ്റ്റിക് ഷ്രെഡിങ്  സെന്റര്‍ സന്ദര്‍ശിച്ചു. ഷെഡ് ചെയത് പ്ലാസ്റ്റിക് കിലോയ്ക്ക് 15 രൂപ നിരക്കിലാണ് കമ്പിനിയ്ക്ക് കൈമാറുന്നത്. ഇത് പൊതുമാരമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് റോഡ് ടാറിംഗ് നിര്‍മ്മഡാണത്തിനായി ഉപയോഗിക്കും. ഹരിത കേരളം 201718 വാര്‍ഷിക പദ്ധതിയുടെ  മാലിന്യ നിര്‍മ്മാര്‍ജ്ജനം പദ്ധതിയില്‍ ഉള്‍്െപടുത്തി 13 ഓളം പ്രേജക്ടുകളാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്നത്.ഇതിനോടനുബന്ധിച്ച വാര്‍ഡിലെ 22 വാര്‍ഡുകളില്‍ നിന്നും കളക്ട് ചെയ്യുന്ന ജൈവ മാലിന്യങ്ങള്‍ മണ്ണിര കമ്പോറ്റ് ആക്കുന്നതിനുള്ള 12 യൂണിറ്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.  മാലിന്യ സംസ്‌കരണത്തിനായി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നീക്കവെച്ച 40 ലക്ഷം രൂപ ഉപയോഗിച്ച് ഒരു ലക്ഷം ലിറ്ററിന്റെ മഴവെള്ള സംഭരണിയും മാലിന്യപ്ലാന്റിന്റെ ചുറ്റുമതിലും, വേലിയുടേയും നിര്‍മ്മാണം അവസാനഘട്ടത്തില്‍ എത്തിയതായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി ബിജു പറഞ്ഞു. നെടുങ്കണ്ടം ടൗണും ഇതിനോട് ചേര്‍ന്നുള്ള ഏട്ട് വാര്‍ഡുകളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ സംഭരിച്ച പ്ലാസ്റ്റിക് ഷ്രെഡിങ്  യൂണിറ്റില്‍ എത്തിയ്ക്കും. വീടുകളില്‍ എങ്ങനെ പ്ലാസ്റ്റ് മാലിന്യങ്ങള്‍ വേര്‍തിരിക്കേണ്ടതെന്ന് കര്‍മ്മസേന ഓരോ കുടുംബാംഗങ്ങള്‍ക്കും പരിശീലനം നല്‍കും.  പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും മാലിന്യങ്ങള്‍ കൊണ്ടുവരുന്നതിനുമായി രണ്ട് വാഹനങ്ങളും മാലിന്യപ്ലാന്റില്‍ 13 തൊഴിലാളികളുമാണ് ബേഡ് മെട്ട് മാലിന്യ പ്ലാന്റ്പ്ലാസ്റ്റിക് ഷ്രെഡിങ്  യൂണിറ്റില്‍ പ്രവര്‍ത്തിച്ച് വരുന്നത്.
Next Story

RELATED STORIES

Share it