ബേക്കലില്‍ കെടിഡിസി റിസോര്‍ട്ട് തുറന്നു

ഉദുമ: ബേക്കല്‍ കടല്‍ തീരത്ത് ബേക്കല്‍ കോട്ടയ്ക്കഭിമുഖമായി നിര്‍മിച്ച കെടിഡിസി ബേക്കല്‍ ബീച്ച് ക്യാംപ് കെടിഡിസി മാനേജിങ് ഡയറക്ടര്‍ അലി അസ്ഗര്‍ തുറന്നു കൊടുത്തു. ചടങ്ങില്‍ ഡയറക്ടര്‍മാരായ കെ സി കടമ്പൂരാന്‍, സി വി എം വാണിമേല്‍, റീജ്യനല്‍ ഡയറക്ടര്‍ രാജഗോപാല്‍ സംബന്ധിച്ചു.
ബേക്കല്‍ ബീച്ചിന്റെ തൊട്ടുത്താണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ആറു കബാനകളുമായാണ് ബേക്കല്‍ ബീച്ച് ക്യാംപ് പ്രവര്‍ത്തനം ആരംഭിച്ചത്.
5.7 കോടി രൂപ മുതല്‍ മുടക്കില്‍ 20 കബാനകള്‍ ഉണ്ടാക്കുന്ന പദ്ധതിയിലെ ആദ്യ ചുവടായിട്ടാണ് ആറു കബാനകള്‍ നിര്‍മിച്ചിട്ടുള്ളത്. ആധുനിക സംവിധാനങ്ങളുള്ള മുറികള്‍, റസ്റ്റോറന്റ്, വിശാലമായ കാര്‍ പാര്‍ക്കിങ് എന്നീ സൗകര്യവുമുണ്ട്. ബേക്കലില്‍ കുട്ടികള്‍ക്കായുള്ള വിശാലമായ പാര്‍ക്കിനോട് ചേര്‍ന്നാണ് റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ബീച്ചിലൂടെയുള്ള പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കും സൗകര്യമുള്ള പ്രദേശത്താണ് റിസോര്‍ട്ട്. ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കി. മീറ്ററും അകലെയാണ് റിസോര്‍ട്ട്. മംഗളൂരുവാണ് അടുത്തുള്ള വിമാനത്താവളം മലബാറിന്റെ പാരമ്പ്യര്യവും പ്രകൃതി രമണീയതയും കടലിന്റെ സാമീപ്യവും പ്രശാന്തതയും ഒന്നിച്ചനുഭവിക്കാന്‍ പര്യാപ്തമാണ് കെടിഡിസി ബേക്കല്‍ ബീച്ച് ക്യാംപ്. റിസോര്‍ട്ടിന്റെ കബാനയ്ക്ക് ഒരു ദിവസത്തേക്ക് പ്രഭാത ഭക്ഷണം ഉള്‍പ്പെടെ 2500 രൂപയും നികുതിയുമാണ് നിരക്ക്.
Next Story

RELATED STORIES

Share it