thrissur local

ബേക്കറി മാലിന്യം നിക്ഷേപിച്ചവരെ പ്രദേശവാസികള്‍ പിടികൂടി

ബേക്കറി മാലിന്യം നിക്ഷേപിച്ചവരെ പ്രദേശവാസികള്‍ പിടികൂടിതൃശൂര്‍: അടാട്ട് ഗ്രാമപഞ്ചായത്തിലെ നടുവത്തുപാറ കോള്‍പടവ് പ്രദേശത്ത് ബേക്കറി മാലിന്യം നിക്ഷേപിച്ചത് പ്രദേശവാസികള്‍ കയ്യോടെ പിടികൂടി. പിടികൂടിയ മാലിന്യങ്ങളില്‍ നിന്നു തൃശൂരിലെ പ്രമുഖ ബേക്കറിയുടെ വിലാസം ലഭിച്ചതിനെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ടി ഡി വിത്സന്റെ നേതൃത്വത്തില്‍ ബേക്കറി ജീവനക്കാരെ കൊണ്ടുതന്നെ മാലിന്യങ്ങള്‍ തിരിച്ചെടുപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ശുചീകരണ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അനധികൃതമായി മാലിന്യം നിക്ഷേപിച്ചതിന് 10,000 രൂപ ഗ്രാമപഞ്ചായത്ത് പിഴയീടാക്കി.
Next Story

RELATED STORIES

Share it