ബെഹ്‌റയെ ഡിജിപി ആക്കിയത് സിപിഎം-ബിജെപി ധാരണ: എം എം ഹസ്സന്‍

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി ആക്കിയത് സിപിഎം-ബിജെപി ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍. തിരുവനന്തപുരം ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇശ്‌റത് ജഹാന്‍ കേസ് അന്വേഷിച്ച കേന്ദ്ര അന്വേഷണസംഘത്തില്‍ അംഗമായിരുന്നു ബെഹ്‌റ. നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ അന്വേഷണസംഘത്തിലെ പ്രതിനിധിയായ ബെഹ്‌റയെ ഡിജിപി ആക്കിയത് സിപിഎം-ആര്‍എസ്എസ് രഹസ്യബന്ധത്തിന് ഉദാഹരണമാണ്. എഐഎഡിഎംകെയെ പാട്ടിലാക്കാന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഡല്‍ഹിയില്‍ തമിഴ്‌നാടിന് അനുകൂലമായി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ബിജെപിയെയും നരേന്ദ്രമോദിയെയും സഹായിക്കാന്‍ ഉദ്ദേശിച്ചാണെന്നും ഹസ്സന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള അധ്യക്ഷനായി. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, എം വിന്‍സെന്റ് പങ്കെടുത്തു.
Next Story

RELATED STORIES

Share it