ബെഹ്‌റയുടെ നിയമനം കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യം: മുല്ലപ്പള്ളി

തലശ്ശേരി: പോലിസ് ഡിജിപി തസ്തികയില്‍ നിന്ന് ടി പി സെന്‍കുമാറിനെ മാറ്റിയതും ലോ ക്‌നാഥ് ബെഹ്‌റയെ നിയമിച്ചതും നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണെന്നത് തികച്ചും ദുരൂഹബന്ധങ്ങളുടെ സൂചനയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. തലശ്ശേരിയില്‍ നവീകരിച്ച ജനറല്‍ ആശുപത്രി മോര്‍ച്ചറിയുടെ ഉദ്ഘാടനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുന്‍ ആഭ്യന്തര സഹമന്തന്ത്രി.
ഇശ്‌റത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊലപാതകം പോലുള്ള ദുരൂഹ സംഭവങ്ങളുടെ അന്വേഷണച്ചു മതല ഏറ്റെടുത്ത ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ. ഇത്തരത്തില്‍ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥനെ കേരളത്തിന്റെ ഡിജിപിയായി നിശ്ചയിച്ചത് തികച്ചും സംശയാസ്പദമാണ്. എന്തിനാണ് ടി പി സെന്‍കുമാറിനെ ഡിജിപി തസ്തികയില്‍ നിന്ന് നീക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഉദ്യോ ഗസ്ഥ തലത്തില്‍ അഴിച്ചുപണി നടത്താന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ഇതിനെ ആരും ചോ ദ്യം ചെയ്യുന്നില്ല. എന്നാല്‍, ഒരു തരത്തിലുള്ള ആരോപണത്തിനും ഇതേവരെ വിധേയനാവാത്ത ടി പി സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ പോലുള്ള ഒരാളെ നിയമിച്ചത് മുഖ്യമന്ത്രി പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി എന്നിവരുമായുള്ള ചര്‍ച്ചയില്‍ രൂപപ്പെട്ട തീരുമാനമാണോ എന്ന് ന്യായമായും സംശയിക്കാം.
പുതിയ മുഖ്യമന്ത്രി കോര്‍പറേറ്റുകളുടെ ഭാഗമായാണു പ്രവര്‍ത്തിക്കുന്നത്. റെയില്‍വേ സ്വകാര്യ പങ്കാളിത്തവും കുത്തക കമ്പനികളെ സ്വാഗതം ചെയ്യുന്നുവെന്ന മന്ത്രി ഇ പി ജയരാജന്റെ പ്രസ്താവനയും ഇതിലേക്ക് വിരല്‍ചൂണ്ടുന്നു. ആതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ ബഹുരാഷ്ട്ര നിര്‍മാണ കമ്പനിയുമായി ഏതെങ്കിലും ധാരണകള്‍ രൂപീകരിച്ചിട്ടുണ്ടോ എന്നു സംശയിക്കാവുന്ന രീതിയിലാണ് മുഖ്യമന്ത്രി കാണിക്കുന്ന ജാഗ്രതയെന്നു കരുതാവുന്നതാണെ ന്നും മുല്ലപ്പള്ളി പറഞ്ഞു.
Next Story

RELATED STORIES

Share it