ബെറില്‍ കള്ളക്കടത്തുസംഘം പിടിയില്‍

ജയ്പൂര്‍: ബെറിലിയം എന്ന മൂലകത്തിന്റെ ആണവഘടകമായ ബെറില്‍ ചൈനയിലേക്ക് അനധികൃതമായി കടത്താനുള്ള ശ്രമത്തിനിടെ ആറംഗസംഘം അറസ്റ്റില്‍. ആണവോര്‍ജ വകുപ്പും ഇന്റലിജന്‍സ് ബ്യൂറോയും രാജസ്ഥാന്‍ പോലിസിലെ തീവ്രവാദവിരുദ്ധ വിഭാഗവും നടത്തിയ സംയുക്ത നീക്കത്തിലാണു നടപടി. പ്രതികളില്‍നിന്ന് 31 ടണ്‍ ബെറില്‍ പിടിച്ചെടുത്തു. അനധികൃത ഇടപാടിനെക്കുറിച്ചുള്ള അജ്ഞാത കത്ത് ലഭിച്ചപ്പോള്‍ മുതല്‍ കാര്യങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. ആണവോര്‍ജനിയമത്തിലെ 14/24 വകുപ്പുപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
Next Story

RELATED STORIES

Share it