Sports

ബെര്‍നാബുവില്‍ ഇന്ന് മിനി ഫൈനല്‍

മാഡ്രിഡ്: സാന്റിയാഗോ ബെര്‍നാബുവും ഫുട്‌ബോള്‍ ലോക വും കാത്തിരിക്കുകയാണ് ഫൈനലിന് മുമ്പുള്ള മിനി ഫൈനലിന്. യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാംപാദ സെമി ഫൈനലില്‍ ഇന്നു സ്പാനിഷ് അതികായന്‍മാരായ റയല്‍ മാഡ്രിഡ് ഇംഗ്ലണ്ടിലെ ഗ്ലാമര്‍ ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി കൊമ്പുകോര്‍ക്കും.
നേരത്തെ സിറ്റിയുടെ തട്ടകത്തില്‍ നടന്ന ഒന്നാംപാദ സെമി പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ന് നടക്കുന്ന സെമിയുടെ രണ്ടാംപാദത്തിന് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍നാബുവാ ണ് വേദിയാവുന്നത്.
ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായ ടീമാണ് റയല്‍. 10 തവണയാണ് റയല്‍ ചാംപ്യന്‍സ് ലീഗ് കിരീടം തങ്ങളുടെ ഷെല്‍ഫിലെത്തിച്ചത്. എന്നാല്‍, ചാംപ്യന്‍സ് ലീഗിലെ കന്നി ഫൈനലിലേക്കുള്ള ജൈത്രയാത്രയ്ക്ക് തയ്യാറെടുക്കുകയാണ് മുന്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായ സിറ്റി. ഒന്നാംപാദ സെമി സമനിലയില്‍ കലാശിച്ചതിനാല്‍ ഇരു ടീമിനും ഇന്ന് ജീവന്‍മരണ പോരാട്ടമാണ്. ഇന്ന് ജയിക്കുന്ന ടീം ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തിലേക്ക് ടിക്കറ്റെടുക്കും.
പ്രമുഖ താരങ്ങളുടെ പരിക്കാണ് ഇരുടീമിന്റേയും പ്രധാന പ്രശ്‌നം. ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സെമ പരിക്കുമൂലം ഇന്നു റയലിനായി കളിക്കില്ല. എന്നാല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ നിരയില്‍ തിരിച്ചെത്തുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. ഇന്നലെ ടീമിനൊപ്പം താരം പരിശീലനം നടത്തിയിരുന്നു.€നേരത്തെ പരിക്കിനെ തുടര്‍ന്ന് സിറ്റിക്കെതിരായ ഒന്നാംപാദ സെമിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല.
അതേസമയം, പരിക്കേറ്റ ഡേവിഡ് സില്‍വയുടെ സേവനം ഈ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ സിറ്റിക്ക് ലഭിക്കില്ലെന്നാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it