World

ബെര്‍ണാഡ് ലെവിസ് അന്തരിച്ചു

വാഷിങ്ടണ്‍: ഇസ്രായേല്‍ അനുകൂല നിലപാടുകളിലൂടെ ശ്രദ്ധേയനായ പശ്ചിമേഷ്യന്‍ ചരിത്രകാരന്‍ ബെര്‍ണാഡ് ലെവിസ് അന്തരിച്ചു. 101 വയസ്സായിരുന്നു. ഇസ്രായേലിലെ ജൂത ഭരണകൂടത്തെ സംരക്ഷിക്കുന്നതിന് അറബ് മേഖലയിലെ പാശ്ചാത്യ ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കിയിരുന്ന വലതുപക്ഷ ചിന്തകനായിരുന്നു ലെവിസ്.
നിരവധി ഭാഷകളില്‍ 30ലധികം പുസ്തകങ്ങളും നൂറുകണക്കിന് ലേഖനങ്ങളം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലെല്ലാം ആധുനിക പശ്ചിമേഷ്യയെ നിര്‍വചിച്ച ഭൂമിശാസ്ത്രപരമായ ഭിന്നതകള്‍ കണ്ടെത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
ആദ്യകാല യൂറോപ്യന്‍ ചരിത്രകാരന്‍മാരുടെ  കൊളോണിയല്‍ ആശയങ്ങളെയും ലെവിസ് പിന്താങ്ങിയിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടിഷ് ഇന്റലിജന്‍സ് വിഭാഗത്തിനു വേണ്ടി മാര്‍ക്കറ്റുകളിലൂടെയും തെരുവുകളുടെ പിന്നാമ്പുറങ്ങളിലൂടെയും ലെവിസ് ചുറ്റിക്കറങ്ങി. ഇസ്രായേലിനോടുള്ള കൂറിന് പ്രത്യുപകാരമായി പ്രധാനമന്ത്രി ഗോള്‍ഡ് മീര്‍ ചായസല്‍ക്കാരത്തിന് ക്ഷണിച്ച് ആദരിച്ചിരുന്നു.
Next Story

RELATED STORIES

Share it