Flash News

ബെയ്ജിങ് : 400 പേര്‍കഴിയുന്നത് ഭൂഗര്‍ഭഅറകളില്‍



ബെയ്ജിങ്: വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തി ചൈന മുന്നേറുന്നതിനിടെ തലസ്ഥാന നഗരമായ ബെയ്ജിങില്‍ കെട്ടിടങ്ങളുടെ ഭൂഗര്‍ഭ അറ വസതിയാക്കി മാറ്റിയത് നിരവധി കുടുംബങ്ങള്‍.400ഓളം പേര്‍ ഭൂഗര്‍ഭ അറകളില്‍ കഴിഞ്ഞുകൂടുന്നതായാണ് ശനിയാഴ്ച ചൈനീസ് സ്‌റ്റേറ്റ് റേഡിയോ വാര്‍ത്ത പുറത്തുവിട്ടത്.  ജാലകങ്ങളോ മതിയായ ശുദ്ധവായു ലഭ്യതയോ ഇല്ലാത്തവയാണ് ഇത്തരം അറകളെന്നാണ് റിപോര്‍ട്ടുകള്‍. അടിയന്തര വാതിലുകള്‍ മാത്രമുള്ള ഇത്തരം സംവിധാനങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത് നഗരത്തിലെ സമ്പന്നര്‍ വസിക്കുന്ന വടക്ക് -കിഴക്കന്‍ മേഖലയിലാണ്. തങ്ങള്‍ താമസിക്കുന്ന കോംപ്ലക്‌സുകളില്‍ അപരിചിതരെ കാണാനിടയായ വീട്ടുടമകള്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയതെന്നു റേഡിയോ റിപോര്‍ട്ട് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it