ബെന്‍ഗസി റിപോര്‍ട്ട്: ഹിലരിക്കെതിരേ തെളിവില്ല

വാഷിങ്ടണ്‍: ലിബിയയിലെ യുഎസ് നയതന്ത്ര കാര്യാലയത്തില്‍ നാല് യുഎസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപോര്‍ട്ട്. 2012ലുണ്ടായ സംഭവം സംബന്ധിച്ച് തയ്യാറാക്കിയ ബെന്‍ഗസി റിപോര്‍ട്ടിലാണ് യുഎസുകാരുടെ വധത്തില്‍ ഹിലരി തെറ്റായിട്ടൊന്നും ചെയ്തിട്ടില്ലെന്നു വ്യക്തമാക്കിയത്. എന്നാല്‍, കൊല്ലപ്പെട്ടവരെ സംരക്ഷിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥര്‍ കാര്യമായി ഒന്നും ചെയ്തില്ലെന്നും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ബെന്‍ഗസിയിലെ യുഎസ് നയതന്ത്ര കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ യുഎസ് അംബാസഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സും മറ്റു മൂന്നുപേരുമാണ് കൊല്ലപ്പെട്ടത്. രണ്ടു വര്‍ഷം കൊണ്ടു തയ്യാറാക്കിയ 800 പേജുള്ള റിപോര്‍ട്ടില്‍ വാഷിങ്ടണിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
ആക്രമണം നടക്കുമ്പോള്‍ അവിടേക്ക് സൈന്യത്തെ അയക്കണമെന്ന യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനെറ്റയുടെ നിര്‍ദേശം സൈനിക ഉദ്യോഗസ്ഥര്‍ അനുസരിച്ചില്ല.
Next Story

RELATED STORIES

Share it