Alappuzha local

ബെന്നി കൊലക്കേസ്; പ്രതികളെ വെറുതെ വിട്ടു



ആലപ്പുഴ: മാരാരിക്കുളത്തെ സിപിഎം നേതാവായിരുന്ന ബെന്നിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെവിട്ടു. 2004 മാര്‍ച്ച് 16ന് ഗൂഢാലോചനയുടെ ഭാഗമായി ബിഎംഎസ് പ്രവര്‍ത്തകര്‍ ബെന്നിയെ വെട്ടി കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മാരാരിക്കുളത്ത് സിഐടിയു- ബിഎംഎസ് സംഘര്‍ഷത്തെ തുടര്‍ന്നാണ് ബെന്നി കൊല്ലപ്പെട്ടത്. ഒന്നുമുതല്‍ 9 വരെയുള്ള പ്രതികള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കേസിലെ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി 40 സാക്ഷികളെ വിസ്തരിക്കുകയും പ്രതിഭാഗത്തിന് വേണ്ടി 10 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രദീപ്കുമാര്‍, ജഗദീഷ്, ഗിരീഷ്, മനോഷ്, അനീഷ്, രഘുനാഥന്‍, സജീവ്, ജോര്‍ജ്, സജിത്ത്, ആന്റണി, ദേവരാജന്‍, അശോക് കുമാര്‍, സേവ്യര്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.
Next Story

RELATED STORIES

Share it