ബൂത്ത് ഏജന്റുമാരോട് രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്താന്‍ സിപിഎം എംഎല്‍എ; വീഡിയോ പുറത്ത്

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് ദിവസം ബിജെപിയുടെ ബൂത്ത് ഏജന്റുമാരെ പോളിങ് സ്‌റ്റേഷനില്‍ തടഞ്ഞുവച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തില്ലെന്ന് എഴുതിവാങ്ങി മാപ്പ് പറയിച്ച സിപിഎം എംഎല്‍എ കെ കുഞ്ഞിരാമന്‍ വിവാദത്തില്‍.
ബൂത്ത് പിടിത്തവും കള്ളവോട്ടും വ്യാപകമായ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചാത്തമത്ത് ബൂത്തിലാണു സംഭവം. തിരഞ്ഞെടുപ്പ് ദിവസം പത്തോളം വരുന്ന സിപിഎം സംഘം എംഎല്‍എയുടെ നേതൃത്വത്തില്‍ ചാത്തമത്ത് എയുപി സ്‌കൂളിലെ 27ാം നമ്പര്‍ ബൂത്തില്‍ ബിജെപി ഏജന്റിനെ മണിക്കൂറോളം ഭീഷണിപ്പെടുത്തി തടഞ്ഞു വയ്ക്കുകയായിരുന്നു.
സിപിഎം കേന്ദ്രമായ ബൂത്തില്‍ ഇതാദ്യമായാണ് ബിജെപി ബൂത്ത് ഏജന്റുമാരെ പ്രവേശിപ്പിച്ചത്. സിപിഎം വിട്ട് അടുത്തകാലത്ത് ബിജെപിയില്‍ ചേര്‍ന്ന ടി ടി സാഗര്‍, എം കെ സുധീഷ് എന്നിവരെയാണ് തടഞ്ഞുവച്ചത്. ഇനി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തില്ലെന്ന് വെള്ളപേപ്പറില്‍ എഴുതിവാങ്ങിച്ച ശേഷം മാപ്പുപറയിച്ചാണ് ഇവരെ വിട്ടയച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഇതോടെ സിപിഎം കടുത്ത പ്രതിരോധത്തിലായി.
എതിര്‍പാര്‍ട്ടിക്കാരെ അടിച്ചോടിച്ച ശേഷം പാര്‍ട്ടിപ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ടിട്ടുവെന്നാണ് യുഡിഎഫിന്റെയും ബിജെപിയുടെയും പരാതി.
Next Story

RELATED STORIES

Share it