kasaragod local

ബൂത്തുകളില്‍ അടിസ്ഥാന സൗകര്യം 30നകം ഉറപ്പുവരുത്തണം

കാസര്‍കോട്: നിയമസഭാ പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും അടിസ്ഥാന സൗകര്യം ഈ മാസം 30 നകം ഉറപ്പുവരുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പ് സെക്ടറല്‍ ഓഫിസര്‍മാരുടെ യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. എല്ലാ ബൂത്തുകളിലും ടോയിലറ്റ്, റാംപ്, കുടിവെള്ളം, ഫര്‍ണിച്ചറുകള്‍, വീല്‍ചെയര്‍, പ്രഥമശുശ്രൂഷ, ഇലക്ട്രിസിറ്റി, ടെലഫോണ്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും.
ടോയിലറ്റ് സൗകര്യം ഇല്ലാത്ത ബൂത്തുകളില്‍ ശുചിത്വ മിഷന്റെ സഹായത്തോടെ ടോയിലറ്റ് സൗകര്യം ഏര്‍പ്പെടുത്തും. ഓരോ ബൂത്തുകളിലും പോളിങ് സ്റ്റേഷനുകളിലും ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ പേര്, ഫോണ്‍ നമ്പര്‍, കണ്‍ട്രോള്‍ റൂം നമ്പര്‍ എന്നിവ മഞ്ഞ പ്രതലത്തില്‍ കറുത്ത നിറത്തില്‍ രേഖപ്പെടുത്തും.
യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ പി മഹാദേവകുമാര്‍, വരണാധികാരികളായ പി ഷാജി, സി ജയന്‍, തഹസില്‍ദാര്‍മാര്‍, സെക്ടറല്‍ ഓഫിസര്‍മാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it