Flash News

ബൂത്തില്‍ എത്തിനോട്ടം, ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുധാകരന്‍, കലക്ടര്‍ റിപോര്‍ട്ട് തേടി

ബൂത്തില്‍ എത്തിനോട്ടം, ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുധാകരന്‍, കലക്ടര്‍ റിപോര്‍ട്ട് തേടി
X
vs-votingആലപ്പുഴ : പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും ഭാര്യയും വോട്ട് ചെയ്യുന്നത് ഇടതുമുന്നണി സ്ഥാനാര്‍ഥി  ജി. സുധാകരന്‍ എത്തി നോക്കിയെന്ന പരാതിയില്‍ ജില്ലാകലക്ടര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി. അതേസമയം ആരോപണത്തെ നിയമപരമായി നേരിടുമെന്നും വോട്ട് ചെയ്യുന്നത് നോക്കിയെന്ന പരാതിയുണ്ടെങ്കില്‍ താനും വിഎസും തമ്മില്‍ സംസാരിച്ചു തീര്‍ക്കുമെന്നും സുധാകരന്‍ പ്രതികരിച്ചു. സ്ഥാനാര്‍ഥിയെന്ന നിലയില്‍ തനിക്ക് പോളിങ് ബൂത്തില്‍ പ്രവേശിക്കാന്‍ അവകാശമുണ്ട് എന്നും താന്‍ ചട്ടം ലംഘിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
vasumathiഇന്നലെ വൈകീട്ട് നാലുമണിയോടെയാണ്  വി.എസും കുടുംബവും പറവൂര്‍ ഗവ സ്‌കൂളില്‍ വോട്ടു ചെയ്യാന്‍ എത്തിയത്. വിഎസ് വോട്ടു ചെയ്യുമ്പോള്‍ മാര്‍ഗദിര്‍ദേശങ്ങളുമായി മകന്‍ അരുണ്‍കുമാറും സുധാകരനൊപ്പമുണ്ടായിരുന്നു. മകന്‍ചൂണ്ടിക്കാണിച്ചതു പ്രകാരം വിഎസ് മെഷീനില്‍ വിരലമര്‍ത്തുന്നത് സുധാകരന്‍ നോക്കി ഉറപ്പുവരുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വിഎസിന്റെ ഭാര്യ വസുമതി വോട്ടു ചെയ്യുമ്പോഴും സുധാകരന്‍ സഹായത്തിനെത്തുകയും ചിഹ്നംമെഷീനില്‍ രണ്ടാമത്തേതാണെന്ന് പറഞ്ഞുകൊടുക്കുകയും ചെയ്തു. വോട്ട് ചെയ്യുന്നത് ഉറപ്പു വരുത്താന്‍ എത്തിനോക്കുന്നുമുണ്ടായിരുന്നു.
തുടര്‍ന്നാണ് യുഡിഎഫ് ജില്ലാനേതൃത്വം തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാരോപിച്ച് പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it