Sports

ബൂം...ബൂം... പാകിസ്താന്‍

ബൂം...ബൂം...  പാകിസ്താന്‍
X
Pakistan's captain Shahid Afridi plays a shot during the World T20 cricket tournament match between Bangladesh and Pakistan at the Eden Gardens in Kolkata on March 16, 2016 / AFP / Dibyangshu SARKAR (Photo credit should read DIBYANGSHU SARKAR/AFP/Getty Images)

കൊല്‍ക്കത്ത: ഇതാണ് യഥാര്‍ഥ ക്യാപ്റ്റന്‍. വിവാദങ്ങളും സമീപകാലത്തെ മോശം പ്രകടനവുമെല്ലാം അതിര്‍ത്തിയിലേക്ക് അടിച്ചുപറത്തി ശാഹിദ് അഫ്രീദി വീണ്ടും പാകിസ്താന്‍ ഹീറോയായി. തന്റെ കാലം കഴിഞ്ഞെന്നു പരിഹസിച്ചവര്‍ക്ക് അഫ്രീദി ഇന്നലെ ചുട്ട മറുപടി നല്‍കുകയായിരുന്നു. ലോകകപ്പിന്റെ സൂപ്പര്‍ 10 ഗ്രൂപ്പ് രണ്ടിലെ ആദ്യ മല്‍സരത്തില്‍ പാകിസ്താന്‍ അട്ടിമറിവീരന്‍മാ രായ ബംഗ്ലാദേശിനെ 55 റണ്‍സിനു തകര്‍ത്തു. ആദ്യം ബാറ്റ് കൊണ്ടും പിന്നീട് പന്തു കൊണ്ടും അഫ്രീദി ബംഗ്ലാ കടു വകളെ വേട്ടയാടുകയായിരുന്നു.
ഇന്ത്യയെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസ്താവനയുടെ പേരില്‍ ജന്‍മനാട്ടില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് അഫ്രീദി ഇന്നലെ പാഡണിഞ്ഞത്. എന്നാല്‍ തന്റെ സേവനം ടീമിന് എത്രത്തോളം പ്രധാനമാണെന്ന് അദ്ദേഹം കാണിച്ചുകൊടുത്തു. കേവലം 19 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 49 റണ്‍സ് വാരിക്കൂ ട്ടിയ അഫ്രീദി രണ്ടു നിര്‍ണായക വിക്കറ്റും പിഴുതു.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ ഉജ്ജ്വല ബാറ്റിങാണ് കാഴ്ചവച്ചത്. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് പാക് പട അടിച്ചെടുത്തത്. മുഹമ്മദ് ഹഫീസ് (64), അഹ്മദ് ശഹ്‌സാദ് (52) എന്നിവരുടെ അര്‍ധസെഞ്ച്വറിക്കൊപ്പം അഫ്രീദിയുടെ വെടിക്കെട്ടും കൂടി ചേര്‍ന്നതോടെയാണ് പാകിസ്താന്‍ വന്‍ സ്‌കോറിലെത്തിയത്.
മറുപടിയില്‍ സാക്വിബുല്‍ ഹസന്‍ (50*) പൊരുതിനോക്കിയെങ്കിലും ടീമംഗങ്ങളില്‍ നിന്നു കാര്യമായ പിന്തുണ ലഭിച്ചില്ല. ആറു വിക്കറ്റിന് 146 റണ്‍സെടുത്ത് ബംഗ്ലാദേശ് പോരാട്ടമവസാനിപ്പിച്ചു. 40 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് സാക്വിബ് ടീമിന്റെ ടോപ്‌സ്‌കോററായത്. സബീര്‍ റഹ് മാന്‍ (19 പന്തില്‍ 25), തമീം ഇഖ്ബാല്‍ (20 പന്തില്‍ 24) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
അഫ്രീദിയെക്കൂടാതെ പേസര്‍ മുഹമ്മദ് ആമിറും രണ്ടു വിക്കറ്റ് വീഴ്ത്തി പാക് ജയത്തിന്റെ വേഗം കൂട്ടി. മുഹമ്മദ് ഇര്‍ഫാനും ഇമാദ് വസീമും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആമിറും അഫ്രീദിയും നാലോവറില്‍ 27 റണ്‍സ് വീതം വിട്ടുകൊടുത്താണ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്. അഫ്രീദിയാണ് മാന്‍ ഓഫ് ദി മാച്ച്.  [related]
Next Story

RELATED STORIES

Share it