thrissur local

ബുസ്താനുല്‍ ഉലൂം കരുണാഭവന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൈപ്പമംഗലം: ബുസ്താനുല്‍ ഉലൂം എജ്യുക്കേഷണല്‍ കോംപ്ലക്‌സിന്റെ കീഴില്‍ പുതുതായി നിര്‍മിച്ച കരുണാഭവന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പത്മശ്രീ എം എ യൂസുഫലി നിര്‍വഹിച്ചു. വിദ്യാഭ്യാസ രംഗത്തെ ബുസ്താനുല്‍ ഉലൂമിന്റെ പുതിയ സംരംഭങ്ങള്‍ ശ്ലാഘനീയമാണെന്നും ഇനിയും ബുസ്താന് ഉയരങ്ങളിലെത്താന്‍ സാധിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യമക്കളായി പിറന്നുവീഴുന്ന അംഗപരിമിതിയും മാനസികപ്രശ്‌നങ്ങളുമുള്ള കുട്ടികള്‍ക്ക് സമൂഹത്തിന്റെ കൈത്താങ്ങ് ആവശ്യമാണെന്ന് നെസ്റ്റ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അഭിപ്രായപ്പെട്ടു.
മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നത് മാനവികത ഉദ്‌ഘോഷിക്കുന്ന മത, സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ബാധ്യതയാണെന്നും അത് നിര്‍വഹിക്കുമ്പോഴാണ് അവരുടെ സാമൂഹ്യബോധത്തിന് പൂര്‍ണത കൈവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുസ്താനുല്‍ ഉലൂം പ്രസിഡന്റ് പി വി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മൂന്നുവര്‍ഷത്തിനുള്ളില്‍ ഖുര്‍ആന്‍ മന:പ്പാഠമാക്കിയ 16 പതിനാറ് വിദ്യാര്‍ഥികള്‍ക്കുള്ള സനദ്ദാനം കെഎന്‍എം സംസ്ഥാന വൈസ്പ്രസിഡന്റ് എച്ച് ഇ മുഹമ്മദ് ബാബു സേഠും സെക്രട്ടറി പാലത്ത് അബ്ദുറഹ്മാന്‍ മദനിയും നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം ഫാല്‍ക്കണ്‍ എം.ഡി ടി കെ അബ്ദുറഹ്മാന്‍, അബ്ദുല്‍ഖാദര്‍ നെടിയപറമ്പില്‍, പി എസ് അബ്ദുല്ല മദനി എന്നിവര്‍ നിര്‍വഹിച്ചു.
ഡോ. എ ഐ അബ്ദുല്‍മജീദ് സ്വലാഹി, പി കെ ഉസ്മാന്‍ ബുസ്താനി, പി കെ മുഹമ്മദ്, ഇ കെ ഇബ്‌റാഹിം കുട്ടി മൗലവി, പി എ സജീര്‍, പി എ അബ്ദുല്‍ ജലീല്‍, പി കെ അബ്ദുല്‍ ജബ്ബാര്‍ മൗലവി, പി എച്ച് അബ്ദുസ്സമദ് മദനി, കെ എ കബീര്‍ ബുസ്താനി, എം എ മുഹമ്മദലി, സാലിഷ് വാടാനപ്പള്ളി, ടി കെ നിസാര്‍, മുബശ്ശിര്‍, കെ യു മുഹമ്മദ്, പി കെ മൊയ്തീന്‍, പി എ അബ്ദുസ്സലാം, എ എ നൂറുദ്ദീന്‍, റാഫി പടിയൂര്‍, അബ്ദുല്ലത്തീഫ്, എം വി അബ്ദുസ്സലാം സംസാരിച്ചു.
Next Story

RELATED STORIES

Share it