World

ബുഷിനെ ഷൂവെറിഞ്ഞ മുന്‍തദറും അങ്കത്തട്ടില്‍

ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിനെതിരേ ഷൂവെറിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ മുന്‍തദര്‍ അല്‍ സൈദിയും. 2008 ഡിസംബര്‍ 14നാണ് മുന്‍ ഇറാഖ് പ്രസിഡന്റ് നുറി അല്‍ മാലികിയോടൊപ്പം വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ ജോര്‍ജ് ഡബ്ല്യൂ ബുഷിനു നേരെ മുന്‍തദര്‍ഷൂ എറിഞ്ഞത്.
ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെയും അനാഥകളും വിധവകളുമാക്കപ്പെട്ടവരുടെയും അന്ത്യചുംബനമാണിതെന്നു  പറഞ്ഞു ബുഷിനു നേരെ ഷൂവെറിഞ്ഞതോടെ മുന്‍തദര്‍ ലോകപ്രശസ്തി നേടിയിരുന്നു.  തുടര്‍ന്ന്, അറസ്റ്റിലായ ഇദ്ദേഹത്തെ കോടതി മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചു.ആയിരക്കണക്കിനു പേരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് അത് ഒരു വര്‍ഷമാക്കി ചുരുക്കി. ഇറാഖി ജയിലില്‍ കടുത്ത പീഡനം നേരിട്ട അദ്ദേഹത്തെ നല്ല പെരുമാറ്റം കണക്കിലെടുത്ത് ഒമ്പതു മാസം കൊണ്ട് വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന്, നാടുകടത്തപ്പെട്ട മുന്‍തദര്‍ 2011ലാണ് ഇറാഖില്‍ തിരിച്ചെത്തിയത്. പ്രതിഷേധത്തില്‍ പങ്കെടുക്കവേ സഹോദരനൊപ്പം വീണ്ടും അറസ്റ്റിലായ മുന്‍തദറിനെ പിന്നീട് വിട്ടയക്കുകയായിരുന്നു.
എന്നാല്‍, അതു താന്‍ രാജ്യത്തിന്റെ മൊത്തം നന്മയ്ക്കു വേണ്ടി ചെയ്തതാണെന്നും ഒരിക്കലും തന്റെ നേട്ടങ്ങള്‍ക്കു വേണ്ടി അതിനെ ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it