Flash News

ബുഷിനെതിരേ വീണ്ടും ആരോപണം



വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് എച്ച് ഡബ്ല്യു ബുഷ് മോശമായി പെരുമാറിയെന്ന്് ഒരു സ്ത്രീകൂടി ആരോപണമുന്നയിച്ചു. അമാന്‍ഡ് സ്റ്റപ്‌ലസ് എന്ന വനിതയാണ് ആരോപണമുന്നയിച്ചത്. ബുഷിനൊടൊപ്പമുള്ള ചിത്രം ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പുറത്തുവിട്ടു. 2006ല്‍ ഒരു പൊതുചടങ്ങില്‍ വച്ചാണ് തന്നോട് ബുഷ് അപമര്യാദയായി പെരുമാറിയതെന്ന് ഇന്‍സ്റ്റഗ്രാം ഫോട്ടോക്കൊപ്പം നല്‍കിയ വിവരണത്തില്‍ അമാന്‍ഡ് സ്റ്റപ്‌ലസ് പറയുന്നു. അതേസമയം ആരോടെങ്കിലും ബുഷ് മോശമായി പെരുമാറിയെങ്കില്‍ മാപ്പ് ചോദിക്കുന്നതായി അദ്ദേഹത്തിന്റെ വക്താവ് പ്രതികരിച്ചു. നേരത്തേ യുവനടിക്കിതിരേ ലൈംഗികാധിക്ഷേപം നടത്തിയ സംഭവത്തില്‍ ബുഷ് ക്ഷമാപണം നടത്തിയിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ പേര്‍ ബുഷിനെതിരേ ആരോപണമുന്നയിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it