ബുള്ളറ്റ് ട്രെയിന്‍ പ്രതിദിനം 100 തവണ ഓടേണ്ടിവരും

അഹ്മദാബാദ്: മുംബൈക്കും അഹ്മദാബാദിനുമിടയില്‍ ഓടുമെന്നു പ്രതീക്ഷിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ സാമ്പത്തികമായി വിജയിക്കണമെങ്കില്‍ ദിവസം 100 ട്രിപ്പുകള്‍ ഓടിക്കണമെന്ന് പഠനറിപോര്‍ട്ട്. അലഹബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദഗ്ധര്‍ തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
മുംബൈക്കും അലഹബാദിനുമിടയില്‍ 534 കി.മീ. ദൂരമാണുള്ളത്. ദിവസം 100 ട്രിപ്പുകള്‍ ഓടുകയോ അല്ലെങ്കില്‍ 88,000നും 1,10,000 നുമിടയില്‍ യാത്രക്കാര്‍ സഞ്ചരിക്കുകയോ ചെയ്തില്ലെങ്കില്‍ ബുള്ളറ്റ് ട്രെയിന്‍ നഷ്ടത്തിലാവുമെന്ന് പഠനം സൂചിപ്പിക്കുന്നു. 300 കി.മീ. യാത്രയ്ക്ക് ഒരാളില്‍ നിന്ന് 1500 രൂപയാണ് ടിക്കറ്റ് നിരക്ക് കണക്കാക്കിയത്. ഇങ്ങനെയായാല്‍ 15 വര്‍ഷത്തിനുശേഷം വായ്പയും പലിശയും അടയ്ക്കാനാവും. പദ്ധതിച്ചെലവിന്റെ 80 ശതമാനമായ 97.636 കോടി രൂപ 0.1 ശതമാനം പലിശയില്‍ 50 വര്‍ഷത്തെ തിരിച്ചടവിലേക്ക് നല്‍കാന്‍ ജപ്പാന്‍ തയ്യാറായിട്ടുണ്ട്. 16ാം വര്‍ഷം മുതലാണ് വായ്പ തിരിച്ചടയ്‌ക്കേണ്ടത്.
Next Story

RELATED STORIES

Share it