ബുള്ളറ്റ് ട്രെയിന്‍ പദ്ധതി സര്‍വേ തടഞ്ഞു

മുംബൈ: മോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ മുംബൈ-അഹ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെതിരേ മഹാരാഷ്ട്ര നവനിര്‍മാണ്‍സേന രംഗത്ത്. പദ്ധതിക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ സര്‍വേ എംഎന്‍എസ് പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു.
താനെയ്ക്ക് സമീപമുള്ള ഷില്‍ ഗ്രാമത്തിലാണ് എംഎന്‍എസ് പ്രവര്‍ത്തകര്‍ സര്‍വേ നടപടികള്‍ തടഞ്ഞത്. സര്‍വേ നടപടികള്‍ നിരവധി തവണ തടസ്സപ്പെടുത്തിയതോടെ അധികൃതര്‍ സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
അതേസമയം, സമരത്തില്‍ നിന്നു തങ്ങള്‍ പിന്നോട്ടില്ലെന്ന് എംഎന്‍എസ് താനെ ജില്ലാ ചീഫ് അനിനാഷ് ജാദവ് പറയുന്നു. എംഎന്‍എസ് തലവന്‍ രാജ് താക്കറെ നേരത്തേ പദ്ധതിക്കെതിരേ രംഗത്തുവന്നിരുന്നു. 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ-അഹ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2023 ല്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it