ബുള്ളറ്റ് ട്രെയിന്‍ കടലിനടിയിലൂടെ സഞ്ചരിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനില്‍ കടലിനടിയിലൂടെ സഞ്ചരിക്കാം. മുംബൈക്കും അഹ്മദാബാദിനുമിടയിലാണു വണ്ടിയോടുക. 508 കിലോമീറ്റര്‍ നീളമുള്ള മുംബൈ-അഹ്മദാബാദ് റെയില്‍പാതയില്‍ 21 കിലോമീറ്റര്‍ ദൂരം കടലിനടിയിലൂടെയുള്ള തുരങ്കമാണ്. താനെയ്ക്കടുത്താണു തുരങ്കമുണ്ടാവുക.

രാജ്യത്ത് ആദ്യമായാണ് ഇത്തരം പദ്ധതിയെന്ന് റെയില്‍വേ മന്ത്രാലയ വക്താവ് പറഞ്ഞു. 97,636 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ അടങ്കല്‍ത്തുകയില്‍ 81 ശതമാനവും ജപ്പാനില്‍ നിന്നു വായ്പ എടുക്കാനാണു തീരുമാനം. ഒരു ശതമാനം പലിശയുള്ള വായ്പയുടെ കാലാവധി 50 വര്‍ഷമാണ്. 15 വര്‍ഷത്തെ മൊറട്ടോറിയവുമുണ്ട്. സിഗ്‌നല്‍ സംവിധാനമടക്കമുള്ള എല്ലാ അനുബന്ധ ഉപകരണങ്ങ ളും ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യും.
Next Story

RELATED STORIES

Share it