palakkad local

ബുള്ളറ്റില്‍ രാജ്യങ്ങള്‍ താണ്ടിയെത്തിയ അബൂ ഷിനാന് കൂട്ടുകാരുടെ സ്വീകരണം



പാലക്കാട്: ബുള്ളറ്റില്‍ മൂന്നു രാജ്യങ്ങളിലായി 19,000 കിലോ മീറ്റര്‍ യാത്ര ചെയ്തു തിരിച്ചെത്തിയ അബു ഷിനാന് പാലക്കാട്ട് സ്വീകരണം നല്‍കി. ബധിരരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയായിരുന്നു ജന്മനാ ബധിരനായ പിള്ളക്കാട് പുതുവാടത്തയില്‍ ഷംസുദ്ദീന്‍-നൂര്‍ജഹാന്‍ ദമ്പതികളുടെ മകന്‍ അബു ഷിനാന്‍ തന്റെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ കഴിഞ്ഞ ജൂലൈ 30നു തൃശൂരില്‍ നിന്ന് യാത്ര ആരംഭിച്ചത്. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, കശ്മീര്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗാള്‍, ഒഡിഷ, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങള്‍ കടന്നു ബധിരസമൂഹത്തിന് ആത്മവിശ്വാസം പകര്‍ന്ന ആ യാത്ര കഴിഞ്ഞയാഴ്ച സമാപിച്ചിരുന്നു. ജീവന്‍ പണയംവച്ച് ഇത്തരമൊരു യാത്ര നടത്തി തിരിച്ചെത്തിയ അബു ഷിനാന് ഇന്നലെ സിവില്‍സ്റ്റേഷനു സമീപം ബധിരരുടെ കൂട്ടായ്മയാണ് സ്വീകരണം നല്‍കിയത്.  കേള്‍വിശക്തി ഇല്ലാത്തത് ഒരു ന്യൂനതയല്ലെന്ന സന്ദേശം സമൂഹത്തിലെത്തിക്കാനാണു ബുള്ളറ്റ് പര്യടനത്തിനിറങ്ങിയതെന്ന് ഷിനാന്‍ പറഞ്ഞു. ബധിരര്‍ക്കു ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് ഷിനാന്റെ അഭിപ്രായം.
Next Story

RELATED STORIES

Share it