ബുര്‍ജ് ഖലീഫയേക്കാള്‍ വലിയ കെട്ടിടം ദുബയില്‍

ദുബയ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയേക്കാള്‍ വലിയ കെട്ടിടം നിര്‍മിക്കാനൊരുങ്ങുന്നതായി ദുബയ് അധികൃതര്‍ അറിയിച്ചു. 2010 ജനുവരിയില്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്ത ബുര്‍ജ് ഖലീഫയുടെ ഉയരം 828 മീറ്ററാണ്. ഈ കെട്ടിടത്തിന്റെ നിര്‍മാതാക്കളായ എമ്മാര്‍ നിര്‍മാണ ഗ്രൂപ്പുതന്നെയാണ് പുതിയ കെട്ടിടത്തിന്റെയും നിര്‍മാതാക്കള്‍. 1 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം 2020ന് മുമ്പ് പുര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമ്മാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലാബ്ബര്‍ മാധ്യമങ്ങളോട് പറഞ്ഞു.
2020ല്‍ ദുബയില്‍ നടക്കുന്ന ലോക വ്യാപാര എക്‌സ്‌പോക്ക് സമ്മാനമായി കെട്ടിടം നല്‍കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, നിര്‍മാണം പൂര്‍ത്തിയായ ശേഷമേ കെട്ടിടത്തിന്റെ യഥാര്‍ഥ ഉയരം പറയാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്തവും സുന്ദരവുമായ രൂപത്തില്‍ നിര്‍വഹിക്കുന്ന കെട്ടിടം ഹോട്ടലുകളും റസ്‌റ്റോറന്റുകളുമടക്കം നിരവധി സ്ഥാപനങ്ങള്‍ ഉള്‍കൊള്ളുന്നതായിരിക്കും- അലാബ്ബര്‍ പറഞ്ഞു.ബുര്‍ജ് ഖലീഫയെ വെല്ലുന്ന കെട്ടിടം സൗദി അറേബ്യയിലെ ജിദ്ദയിലും വരുന്നുണ്ട്. ബുര്‍ജ് ഖലീഫയേക്കാള്‍ ഒരു കിലോമീറ്ററോളം ഉയരമുള്ളതായിരിക്കും ഈ കെട്ടിടമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it