ബുര്‍ഖ ധരിച്ചാല്‍ 6500 പൗണ്ട് പിഴ

ലണ്ടന്‍: സ്വിറ്റ്‌സര്‍ലന്‍ഡ് സംസ്ഥാനമായ ടിസിനോയില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനം. ബുര്‍ഖ ധരിക്കുന്നവര്‍ 6,500 പൗണ്ട് പിഴയടയ്ക്കണമെന്ന പുതിയ നിയമത്തിന് കഴിഞ്ഞ ദിവസമാണ് പ്രാദേശിക സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഷോപ്പുകള്‍, ഹോട്ടലുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബുര്‍ഖ, നഖാബ്, മൂടുപടം എന്നിവ ധരിക്കുന്നവര്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. നേരത്തേ ഫ്രാന്‍സില്‍ ബുര്‍ഖ നിരോധിച്ചിരുന്നു.
Next Story

RELATED STORIES

Share it