Flash News

ബുര്‍ക്കിന ഫാസോയില്‍ ആക്രമണം,20 മരണം

ഔഗാഡോഗു : പടിഞ്ഞാറന്‍ ആഫ്രിക്കയിലെ രാജ്യമായ ബുര്‍ക്കിന ഫാസോയിലെ ഒരു റെസ്റ്റോറണ്ടിലുണ്ടായ ആക്രമണത്തില്‍ 20 പേര്‍ മരിച്ചു. നിരവധിപേര്‍ ബന്ദികളാക്കിപ്പെട്ടതായും റിപോര്‍ട്ടുണ്ട്. തലസ്ഥാനമായ ഔഗാഡോഗു നഗരത്തിലെ ഹോട്ടലിലേക്ക് തോക്കുമായി ഇരച്ചുകയറിയവര്‍ സ്‌ഫോടനം നടത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. നിരവധി വാഹനങ്ങള്‍ ഇവര്‍ തീവയ്ക്കുകയും ചെയ്തു. ഹോട്ടലിന്റെ ഒരു ഭാഗവും കത്തിനശിച്ചു.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍ഖാഇദ ഏറ്റെടുത്തതായി റിപോര്‍ട്ടുണ്ട്. രാഷ്ട്രീയപ്രശ്‌നങ്ങള്‍ രൂക്ഷമാണെങ്കിലും ബുര്‍ക്കിനഫാസോ തലസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ആക്രമണമുണ്ടാകുന്നത്.
ഒരു മന്ത്രിയടക്കം 33 ബന്ദികളെ മോചിപ്പിക്കാന്‍ സാധി്ച്ചതായി വാര്‍ത്താവിനിമയമന്ത്രി റോയിട്ടേഴ്‌സിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it