Pravasi

ബുര്‍ക്കിനാ ഫാസോ: കബോര്‍ പുതിയ പ്രസിഡന്റ്

വാഗെദുഗു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ പുതിയ പ്രസിഡന്റായി റോച്ച് മാര്‍ക് ക്രിസ്ത്യന്‍ കബോര്‍ തിരഞ്ഞെടുക്കപ്പെട്ടു. 1960ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം രാജ്യത്തെ രണ്ടാമത്തെ സിവിലിയന്‍ പ്രസിഡന്റാണ് കബോര്‍. കബോറിന്റെ മൂവ്‌മെന്റ് ഓഫ് പീപ്പിള്‍ ഫോര്‍ പ്രോഗ്രസ് പാര്‍ട്ടിക്ക് 54 ശതമാനം വോട്ടുകള്‍ ലഭിച്ചെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മുഖ്യഎതിരാളി സെഫിരിന്‍ ഡിയാബ്രെയ്ക്ക് 30 ശതമാനം വോട്ടുകളാണു ലഭിച്ചത്. 60 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 27 വര്‍ഷക്കാലമായി ഭരണത്തിലിരിക്കുന്ന ബ്ലെയ്‌സി കംപോറിനെ അധികാരഭ്രഷ്ടനാക്കിയതിനു പിന്നാലെയാണ് രാജ്യത്തു തിരഞ്ഞെടുപ്പ് നടക്കുന്നത്.
Next Story

RELATED STORIES

Share it