ബുദ്ധ പാഠശാലയിലെ 18 ആദിവാസി വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി

അഗര്‍ത്തല: 18 ആദിവാസി വിദ്യാര്‍ഥികളെ ബിഹാറിലെ ബുദ്ധ പാഠശാലയില്‍ നിന്ന് രക്ഷിച്ച് തലസ്ഥാനത്ത് എത്തിച്ചതായി ത്രിപുരമന്ത്രി. വടക്കന്‍ ത്രിപുര ജില്ലയിലെ പെന്‍ചര്‍ത്തലിലെ മോഗ് സ്വദേശികളായ ചക്മ സമുദായത്തില്‍പ്പെട്ടവരാണ് കുട്ടികള്‍. പഠനത്തിനായി മാതാപിതാക്കള്‍ വിദ്യാര്‍ഥികളെ ബോധഗയയിലേക്ക് അയച്ചിരുന്നു. പക്ഷേ രണ്ടു മാസം മുമ്പ് മാതാപിതാക്കളെ അറിയിക്കാതെ സ്‌കൂള്‍ അടച്ചുപൂട്ടിയതായി ത്രിപുര ആരോഗ്യ കുടുംബക്ഷേമ മന്ത്രി സുദീപ് റോയ് ബര്‍മന്‍ പറഞ്ഞു. ബിഹാര്‍ പോലിസ് കുട്ടികളെ രക്ഷിച്ച് ട്രെയിന്‍ മാര്‍ഗം അഗര്‍ത്തലയിലെത്തിച്ചു. വെള്ളിയാഴ്ച വൈകീട്ട് മന്ത്രി അഗര്‍ത്തല റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടികളെ സ്വീകരിച്ചു. കുട്ടികള്‍ ത്രിപുരയില്‍ തിരിച്ചെത്തിയതില്‍ ആശ്വസിക്കുന്ന ബിഹാര്‍ സര്‍ക്കാരിനോട് ശരിയായ അന്വേഷണത്തിന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it