ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതിയുടെ ശിക്ഷ ശരിവച്ചു
BY Sumeera SMR3 Jun 2016 6:46 AM GMT
Sumeera SMR3 Jun 2016 6:46 AM GMT
പാലക്കാട്: ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ പത്ത് വര്‍ഷത്തെ തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി ശിവന് പാലക്കാട് സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് പി ഉബൈദ് ശരിവച്ചത്.
ആരോപണങ്ങള്‍ കൃത്യമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയ കോടതി ശിക്ഷാവിധിയില്‍ ഇടപെടേണ്ട കാര്യമില്ലെന്നും നിരീക്ഷിച്ചു. 2003 ജൂലൈ 25ന് രാത്രി ഒമ്പതരക്ക് വീട്ടുമുറ്റത്തെ കിണര്‍ കരയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ആലത്തൂര്‍ പോലിസാണ് കേസെടുത്തിരുന്നത്. സാക്ഷിമൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും മാതാപിതാക്കളുടെ മൊഴികള്‍ വിശ്വസനീയമല്ലെന്നുമായിരുന്നു പ്രതിയുടെ വാദം.
എന്നാല്‍, സാക്ഷിമൊഴികള്‍ സംഭവം തെളിയിക്കാന്‍ മതിയായ വിവരങ്ങള്‍ നല്‍കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ വിവരങ്ങളും പ്രതിക്ക് എതിരായ തെളിവുകള്‍ നല്‍കുന്നുണ്ട്. പ്രായപൂര്‍ത്തിയായെങ്കിലും ബുദ്ധിമാന്ദ്യമുള്ള യുവതിക്ക് മൂന്നര വയസിന്റെ ബുദ്ധിവളര്‍ച്ച മാത്രമാണുള്ളത്. അതിനാല്‍, ലൈംഗിക ബന്ധത്തിന് സമ്മതമുണ്ടായിരുന്നുവെന്ന വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ശിക്ഷ ശരിവച്ചത്.

Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT