ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിക്ക് പീഡനം: മൂന്നുപേര്‍ അറസ്റ്റില്‍

തൊടുപുഴ: ബുദ്ധിമാന്ദ്യമുള്ള പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സഹോദരനുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. കാളിയാര്‍ സിഐ, എസ്‌ഐ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.സഹോദരനും അയല്‍വാസികളായ രണ്ടു പേരും ചേര്‍ന്ന് നിരവധി തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി കഴിഞ്ഞ ദിവസം പോലിസില്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് കാളിയാര്‍ സ്വദേശികളായ ബോബി പടപ്പില്‍(41), പള്ളിത്താഴത്ത് സ്വദേശിയായ യുവാവ്, പടിഞ്ഞാറേത്തറയില്‍ രാജന്‍(48) എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം തൊടുപുഴ ചൈല്‍ഡ് വെല്‍ഫെയറിനു ലഭിച്ച പരാതിയെ തുടര്‍ന്നാണ് പോലിസ് മൂവരെയും അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it