Flash News

ബുദ്ധിപരമായ കോടതിവിധികള്‍ ഉണ്ടാവാന്‍ നിയമം വേണം: മന്ത്രി



ആലപ്പുഴ: ചില കോടതിവിധികള്‍ വേണ്ടത്ര ബുദ്ധിപരമാണോയെന്ന സംശയം ഉണ്ടാക്കാറുണ്ടെന്നും ഇത്തരം വിധികള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാനുള്ള നിയമനിര്‍മാണത്തെപ്പറ്റി ആലോചിക്കണമെന്നും മന്ത്രി സുധാകരന്‍. അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ പങ്കാളികളാകുന്ന “അഴിമതിവിരുദ്ധ പ്രവര്‍ത്തനം കുടുംബശ്രീയിലൂടെ’യെന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അത്തരം നിയമനിര്‍മാണം കോടതിക്ക് കൂച്ചുവിലങ്ങിടാനല്ലെന്നും  കുറേക്കൂടി നല്ല നിലയില്‍ വിധി പ്രഖ്യാപിക്കാനുള്ള അവസരം ഒരുക്കുന്നതിനാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും കോടതിവിധികള്‍ അംഗീകരിക്കേണ്ടിവരും. എന്നാല്‍, കോടതിവിധികള്‍ വിമര്‍ശനത്തിന് അതീതമാണെന്ന അഭിപ്രായമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്ക് നേര്‍ക്കുനേര്‍ നില്‍ക്കുന്ന ആളായാണ് ചിലര്‍ സെന്‍കുമാറിനെ വിശേഷിപ്പിക്കുന്നത്. ഭരണഘടനാപരമായും നിയമപരമായും മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്യേണ്ട ആളാണ് പോലിസ് മേധാവിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it