kozhikode local

ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ ബോധവല്‍ക്കരണത്തിന്

കോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരെന്ന് നാം പറയുന്നുവെങ്കിലും സുരക്ഷാബോധവല്‍ക്കരണ പരിപാടിയില്‍ ബുദ്ധിയുണ്ടെന്ന് നടിക്കുന്നവരേക്കാള്‍ സജീവമായി ഈ കുട്ടികള്‍.നിയമലംഘനംമൂലം ഒട്ടേറെ അപകടങ്ങള്‍ ഉണ്ടാവുന്നതും ഇതില്‍ 161 പേര്‍ മരിച്ചതും ഇവര്‍ക്കറിയാം. അതുകൊണ്ട് തന്നെ ലോകവികലാംഗ ദിനത്തില്‍ ഇന്നലെ സ്‌റ്റേഡിയം ജങ്ഷനില്‍ നടന്ന നിയമബോധവല്‍ക്കരണം പരിപാടിയില്‍ ഇവരും പങ്കാളികളായി.''നമ്മുടെ അമൂല്യ ജീവനേയും സുന്ദരമായ ജീവിതത്തേയും റോഡില്‍ ബലി കഴിക്കുന്നത് ഇനിയെങ്കിലും നമുക്ക് മതിയാക്കാം'' എന്ന സന്ദേശം പറയുന്ന ബ്രോഷറുകളും റോഡ് സുരക്ഷാ പരിശീലനം എന്ന കൈപ്പുസ്തകവും ഈ കുട്ടികള്‍ അവരുടെ രക്ഷിതാക്കള്‍ക്കൊപ്പം നിന്ന് വാഹനമോടിക്കുന്നവര്‍ക്കായി നല്‍കി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും കോഴിക്കോട് പരിവാര്‍ സംഘടനയും സംയുക്തമായാണ് നിയമ ബോധവല്‍ക്കരണത്തിനിറങ്ങിയത്.
അക്വാപോണിക്‌സ് പ്രകാശനം ചെയ്തു
കോഴിക്കോട്:  രേഖാ രശ്മിക് എഴുതിയ 'അക്വാപോണിക്‌സ് എന്ത് എങ്ങനെ' എന്ന പുസ്തകം പ്രകാശനം ചെയ്തു. കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സിനിമ സംവിധായകന്‍ വി എം വിനു കൃഷി വകുപ്പ് ഉദ്യോഗസ്ഥ എസ് ഷീല ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
Next Story

RELATED STORIES

Share it