ബുദ്ധിജീവികളുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അളവുകോല്‍: സച്ചിദാനന്ദന്‍

ചേളാരി:ന്യൂനപക്ഷം എവിടെ നില്‍ക്കുന്നു എന്നതും സ്ത്രീകളുടെ സാമൂഹ്യ അവസ്ഥയും ജനാധിപത്യത്തിന്റെ പ്രധാന അളവുകോലുകളില്‍ ഉള്‍പ്പെടുമെന്ന് കവിയും ചിന്തകനുമായ സച്ചിദാനന്ദന്‍.
യുജിസിയുടെ സഹകരണത്തോടെ കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗം സംഘടിപ്പിച്ച അയ്യപ്പപ്പണിക്കര്‍ അനുസ്മരണ ദേശീയ സെമിനാറില്‍ 'കലഹിക്കുന്ന സര്‍ഗാത്മകത ആധുനിക ലാവണ്യശാസ്ത്രത്തിന്റെ പുനര്‍വായന' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബുദ്ധിജീവികളുടെയും കലാകാരന്മാരുടെയും അവസ്ഥ, സ്വാതന്ത്ര്യം എന്നിവയും ജനാധിപത്യത്തിന്റെ അളവകുകോലുകളാണ്. ഇന്ന് പുസ്തകം തീയിടുന്നവര്‍ നാളെ മനുഷ്യരെ തീയിടുക തന്നെ ചെയ്യുമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. കലയെ കുറിച്ചുള്ള ഉപയോഗവാദിയായ കാഴ്ചപ്പാട് പ്രചരിപ്പിച്ചിട്ടുള്ളത് അധികവും സമഗ്രാധിപത്യ-സേച്ഛാധിപത്യ സമൂഹങ്ങളിലാണ് എന്ന് കണ്ടെത്താനാകുമെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.
സെമിനാറിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. ഡോ.എല്‍ തോമസ്‌കുട്ടി അധ്യക്ഷനായിരുന്നു. ഡോ.ഉമര്‍ തറമേല്‍, ഡോ.അനില്‍ വള്ളത്തോ ള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it