Flash News

ബുദ്ധമതത്തിന് ശേഷം ഇന്ത്യന്‍ ജനതയെ ഏറ്റവുമധികം സ്വാധീനിച്ചത് ഇസ് ലാം: സുനില്‍ പി ഇളയിടം

ബുദ്ധമതത്തിന് ശേഷം ഇന്ത്യന്‍ ജനതയെ ഏറ്റവുമധികം സ്വാധീനിച്ചത് ഇസ് ലാം: സുനില്‍ പി ഇളയിടം
X
തൃശൂര്‍:  ബുദ്ധമതത്തിനു ശേഷം ഇന്ത്യന്‍ ജനതയെ ഏറ്റവുമധികം സ്വാധീനിച്ചത് ഇസ് ലാമാണെന്ന് ചിന്തകനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'ഭാരതീയ ചിന്തയുടെ ബഹുസ്വരത' എന്ന വിഷയത്തില്‍ കേരളസാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാരമ്പര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് കരുണയിലും മൈത്രിയിലും ഊന്നിയ ബുദ്ധമതത്തെക്കുറിച്ചാണ്. ഇതിനുശേഷം ഇന്ത്യയുടെ സമസ്തമേഖലകളെയും സ്പര്‍ശിച്ച ഇസ് ലാംമതത്തെ പരിഗണിക്കണം. ബുദ്ധമതത്തിനു ശേഷം മറ്റൊരു മതത്തിനും ഇസ് ലാമിനെപ്പോലെ സ്വാധീനമുണ്ടാക്കാനായിട്ടില്ല. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സമസ്തമേഖലയെ സ്വാധീനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്ത മുസ് ലിം സമുദായം ഇന്ത്യന്‍ പാരമ്പര്യത്തിന് ഭീഷണിയാണെന്ന ചര്‍ച്ചകള്‍ വ്യര്‍ഥമാണെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.
Next Story

RELATED STORIES

Share it