Flash News

ബുദ്ധന്റെ ജന്‍മസ്ഥലം മലിനീകരണ ഭീഷണിയില്‍



കാഠ്മണ്ഡു: ഗൗതമ ബുദ്ധന്റെ ജന്മംകൊണ്ട് പ്രശസ്തമായ നേപ്പാളിലെ ലുംബിനി ഗുരുതര വായുമലിനീകരണ ഭീഷണിയില്‍. രാജ്യത്തെ മലിനമായിക്കൊണ്ടിരിക്കുന്ന അഞ്ച് നഗരങ്ങളില്‍ ഒന്നായി ലുംബിനിയും മാറിയതായാണ് റിപോര്‍ട്ട്. വ്യാവസായിക വളര്‍ച്ചയാണ് ഈ പൈതൃക നഗരത്തിന് ഭീഷണിയെന്നാണ് വിലയിരുത്തല്‍.  തെക്കു കിഴക്കന്‍ മേഖലയായ ലുംബിനിയില്‍  ജനുവരിയില്‍ ഒരു ക്യുബിക്ക് മീറ്ററില്‍ 173.035 മൈക്രോണ്‍ എന്ന തോതിലായിരുന്നു മലിനീകരണത്തിന്റെ അളവ് രേഖപ്പെടുത്തിയത്. അയല്‍ നഗരമായ ചിറ്റ്വാനില്‍ 113.32, തലസ്ഥാനമായ കാഠ്മണ്ഡുവില്‍ 109.82 എന്നിങ്ങനെയാണ് മലിനീകരണത്തിന്റെ തോത്.
Next Story

RELATED STORIES

Share it