ബുദ്ധകേന്ദ്രമാണെന്ന അവകാശവാദവുമായി ഹരജി

അയോധ്യ: അയോധ്യയിലെ ബാബരി മസ്ജിദ്ഭൂമി ബുദ്ധകേന്ദ്രമാണെന്ന അവകാശവാദവുമായി സുപ്രിംകോടതിയില്‍ ഹരജി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 2002-03 കാലയളവില്‍ നടത്തിയതുള്‍പ്പെടെയുള്ള നാലു പര്യവേക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാദമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
അയോധ്യനിവാസിയായ ബുദ്ധമതാനുയായി വിനീത് കുമാര്‍ മൗര്യയാണ് ഹരജി ഫയല്‍ ചെയ്തത്. ബാബരി മസ്ജിദ് നിര്‍മിക്കുന്നതിനു മുമ്പ് ബുദ്ധമതവുമായി ബന്ധപ്പെട്ട ഒരു കെട്ടിടം അവിടെയുണ്ടായിരുന്നതായും ബുദ്ധവിഹാരത്തിന്റെ സവിശേഷതകളായ സ്തൂപങ്ങള്‍, വൃത്ത സ്തൂപങ്ങള്‍, ഭിത്തികള്‍, തൂണുകള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്ഘനനത്തില്‍ വെളിപ്പെട്ടിരുന്നുവെന്നും ഹരജിയില്‍ അവകാശപ്പെടുന്നു.
50 കിടങ്ങുകളില്‍ ഉദ്ഘനനം നടത്തിയെങ്കിലും ഏതെങ്കിലും ക്ഷേത്രത്തിന്റെയോ ഹിന്ദു കെട്ടിടങ്ങളുടെയോ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. തര്‍ക്കഭൂമി ശ്രാവസ്തി, കപിലവസ്തു, കുശിനഗര്‍, സര്‍നാഥ് പോലുള്ള ബുദ്ധവിഹാര കേന്ദ്രമായി സുപ്രിംകോടതി പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it