Flash News

ബുണ്ടസ്‌ലീഗ കിരീടം ബയേണ്‍ മ്യൂണിക്കിന്



വോള്‍ഫ്‌സ്ബര്‍ഗ്: ഗോള്‍മഴയിലാറാടി ബയേണ്‍ മ്യൂണിക്കിന് ബുണ്ടസ്‌ലീഗ കിരീടം. വോള്‍ഫ്‌സ്ബര്‍ഗിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണ്‍ കിരീടം ചൂടിയത്. മൂന്ന് കളികള്‍ ബാക്കിനിര്‍ത്തിയാണ് ബയേണ്‍ കിരീടം നേടിയത്. ജര്‍മനിയിലെ ഒന്നാം ഡിവിഷന്‍ ലീഗ് മല്‍സരമായ ബുണ്ടസ് ലീഗയിലെ ബയേണിന്റെ തുടര്‍ച്ചയായ അഞ്ചാം കിരീട നേട്ടം കൂടിയാണിത്. അലാബ, ലെവന്‍ഡോസ്‌കി, റോബന്‍ മുള്ളര്‍, കിമ്മിഷ് എന്നിവരാണ് ബയേണിന് വേണ്ടി ഗോള്‍ സ്വന്തമാക്കിയത്.
Next Story

RELATED STORIES

Share it