Flash News

ബുക്ക് ചെയ്ത വീട് ലഭിച്ചില്ല ; സഹാറ 1.43 കോടി തിരിച്ചുനല്‍കണം



ന്യൂഡല്‍ഹി: സമയപരിധിക്കുള്ളില്‍ വീട് നിര്‍മിച്ചുനല്‍കാത്തതിനാല്‍ ഉപഭോക്താവിന് 1.43 കോടി രൂപ തിരിച്ചുനല്‍കാന്‍ ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ സഹാറ പ്രൈം സിറ്റി ലിമിറ്റഡിന് നിര്‍ദേശം നല്‍കി. മഹാരാഷ്ട്ര സ്വദേശിനി സാധനയാണ് പരാതിക്കാരി. മുഴുവന്‍ പണവും നല്‍കിയിട്ടും സാധനക്ക് വീട് ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ പണം തിരിച്ചുനല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. 2009 മാര്‍ച്ച് 2നാണ് സാധന വീട് ബുക്ക് ചെയ്ത് സഹാറ കമ്പനിക്ക് 1,43,56,000 രൂപ നല്‍കിയത്. കരാര്‍ പ്രകാരം 38 മാസം കഴിഞ്ഞ് 2012 മെയ് 2ന് ബംഗ്ലാവ് സാധനയ്ക്കു നല്‍കേണ്ടതാണ്. എന്നാല്‍, ബംഗ്ലാവിന്റെ പണി പൂര്‍ത്തിയായില്ല. തുടര്‍ന്നാണ് സാധന ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കിയത്.ബംഗ്ലാവ് നിര്‍മിച്ചുനല്‍കുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും നല്‍കിയ പണത്തിനു പുറമേ വ്യവഹാര ചെലവായി 10,000 രൂപ വേറെയും ന ല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.
Next Story

RELATED STORIES

Share it