Flash News

ബീഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി

പാട്‌ന: ബീഹാറില്‍ കേവല ഭൂരിപക്ഷ നേടിയ മഹാസഖ്യത്തിലെ ജനാതാദള്‍ യൂനൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ തന്നെ ബീഹാര്‍ മുഖ്യമന്ത്രിയാവും. നിതീഷായിരിക്കും ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന്  റാബ്രി ദേവിയും ശരത് യാദവും പറഞ്ഞു.

ജെഡിയു തന്നെയായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കൂകയെന്നും ഇരുവരും പറഞ്ഞു. മഹാസഖ്യത്തിന്റെ വിജയത്തിന് ജെഡിയുവിനും ആര്‍ജെഡിക്കും തുല്യപങ്കാണെന്നും ജെ.ഡി.യു നേതാക്കള്‍ അറിയിച്ചു. ഇത് മൂന്നാം തവണയാണ് നിതീഷ് കുമാര്‍ ബീഹാറിന്റെ മുഖ്യമന്ത്രിയാവുന്നത്. .മഹാസഖ്യത്തിനെ പിന്തുണച്ച ബീഹാറിലെ ജനങ്ങള്‍ക്ക് നിതീഷ് കുമാര്‍ നന്ദി പറഞ്ഞു. നിതീഷിനെ പ്രധാനമന്ത്രി മോഡി, ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍എന്നിവര്‍ അഭിനന്ദനം അറിയിച്ചു.
Next Story

RELATED STORIES

Share it