ബീഹാര്‍ കലാപം: കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്റ്റില്‍
BY midhuna mi.ptk1 April 2018 8:18 AM GMT
X
midhuna mi.ptk1 April 2018 8:18 AM GMT
പട്‌ന: ബീഹാറിലെ ഭാഗല്‍പൂരിലുണ്ടായ കലാപത്തിന് കാരണക്കാരനായ കേന്ദ്രമന്ത്രിയുടെ മകന്‍ അരിജിത് ശാസ്വതിനെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേയുടെ മകന്‍ അരിജിത് ശാസ്വതിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അര്‍ധരാത്രിയോടെ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്തുവച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്.
അരിജിത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 17ന് മുസ് ലിം ഭൂരിപക്ഷ മേഖലയായ ഭാഗല്‍പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ അരിജിത് ശാസ്വത് പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് കേസ്. റാലിക്ക് അനുവാദമില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. വര്‍ഗീയ വിദ്വേഷം വളര്‍ത്തുക, അനുവാദമില്ലാതെ സംഘംചേരല്‍, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.അരിജിത് ശാസ്വത് അടക്കം എട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT