Flash News

ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന്



തിരുവനന്തപുരം: കഴിഞ്ഞ ജനുവരി 31ന് നിലവില്‍ വന്ന ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ചീഫ് സെക്രട്ടറി ഇടപെടണമെന്നും പിഎസ്‌സി സെക്രട്ടറിയും വനം സെക്രട്ടറിയും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. സാധാരണ മൂന്നു വര്‍ഷത്തെ കാലാവധിയാണ് പിഎസ്‌സി ലിസ്റ്റുകള്‍ക്കുള്ളത്. എന്നാല്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ലിസ്റ്റിന് ഒരു വര്‍ഷ കാലാവധി മാത്രമാണുള്ളത്. ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായാല്‍ നിരവധി ചെറുപ്പക്കാര്‍ തൊഴില്‍രഹിതരാവുമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it