Flash News

ബീഫ് റെയ്ഡ് : കേരളാ ഹൗസില്‍ പോത്തിറച്ചി വിഭവങ്ങള്‍ നിര്‍ത്തി

ന്യൂഡല്‍ഹി : പശുവിറച്ചി വില്‍ക്കുന്നുവെന്നാരോപിച്ച് ഡല്‍ഹി പോലീസ് പരിശോധന നടത്തിയ പശ്ചാത്തലത്തില്‍ പോത്തിറച്ചിവിഭവങ്ങള്‍ വില്‍ക്കേണ്ടതില്ലെന്ന് കേരളാഹൗസ് അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു. എന്തു ഭക്ഷണം വിളമ്പാമെന്ന് കേരളാഹൗസിലെ ജീവനക്കാര്‍ക്ക് റസിഡന്റ് കമ്മീഷണറുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്നും ജിജി തോംസണ്‍ പറഞ്ഞു.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാവിലെ കേരളാ ഹൗസ് ജീവനക്കാര്‍ ഇന്നു രാവിലെ അടിയന്തിരയോഗം നടത്തിയിരുന്നു.
കേരളാ ഹൗസില്‍ ബീഫ് വില്‍പനയുടെ പേരില്‍ പരിശോധന നടത്തിയ  ഡല്‍ഹി പോലിസിന്റെ നടപടിക്കെതിരെ കേരളത്തിന്റെ പ്രതിഷേധം ലഫ്. ജനറലിനെ കത്തുമുഖേന അറിയിക്കുമെന്ന്്് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ വിളിച്ചു ചോദിക്കേണ്ടതിന് പകരം നേരിട്ടെത്തി പരിശോധന നടത്തിയ നടപടി അനാവശ്യമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ബീഫിന്റെ പേരില്‍ കേരളാഹൗസില്‍ പരിശോധന നടത്തിയ നടപടി തെറ്റായിപ്പോയെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
Next Story

RELATED STORIES

Share it