thrissur local

ബീഫ് ഫെസ്റ്റ് വിവാദം; കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം

തൃശൂര്‍: കേരളവര്‍മ്മ കോളജിലെ ബീഫ് ഫെസ്റ്റ് വിവാദത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്വീകരിച്ച നടപടി സംബന്ധിച്ച് ഡി.സി.സിയും കെ.പി. സി.സിയും നിലപാട് വ്യക്തമാക്കണമെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി സി സുമേഷ് ആവശ്യപ്പെട്ടു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ഡി. വൈ.എഫ്.ഐ. നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുമേഷ്. കോണ്‍ഗ്രസ്സുകാരനായ ദേവസ്വം ബോര്‍ഡ് പ്രസിഡ ന്റ് ആര്‍.എസ്.എിന്റേയും സംഘപരിവാറിന്റേയും താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുകയാണ്. ആര്‍.എസ്. എസ്സിനെ പിണക്കിയാല്‍ അഴിമതി ഭരണത്തിന് കോട്ടമാകുമെന്നതിനാലാണ് പ്രസിഡന്റ് ഇത്തരം നിലപാട് സ്വീകരിക്കുന്നത്. എല്ലാ കാര്യത്തിലും പ്രതികരിക്കുന്ന ടി എന്‍ പ്രതാപനെ പോലുള്ളവര്‍ ഇക്കാര്യങ്ങളൊന്നും അറിഞ്ഞ മട്ടില്ല. വര്‍ഗീയ താല്‍പ്പ ര്യങ്ങള്‍ക്ക് വേണ്ടി തന്റെ പദവി അടിയറ വയ്ക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പി ഭാസ്‌കരന്‍നായരെ പുറത്താക്കാന്‍ കെ.പി.സി.സി. ചങ്കൂറ്റം കാട്ടണമെന്നും സുമേഷ് അഭിപ്രായപ്പെട്ടു. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ചിനു ശേഷം നടന്ന ധര്‍ണയ്ക്ക് ഡി.വൈ. എഫ്.ഐ. ജില്ലാ പ്രസിഡന്റ് കെ വി സജു അധ്യക്ഷത വഹിച്ചു. ഗ്രീഷ്മ അജയഘോഷ്, മുബാറക്, അന്‍സാര്‍, സി ജോയ് സമരത്തിന് നേതൃത്വം നല്‍കി. ബീഫ് ഫെസ്റ്റ് വിവാദത്തെ തുടര്‍ന്ന് പുറത്താക്കിയ എസ്.എഫ്. ഐ. പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ തിരിച്ചെടുക്കുക, മലയാളം അധ്യാപികയായ ദീപ നിഷാന്തിനെതിരെയുള്ള പ്രതികാര നടപടി ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും നടത്തിയത്.വ്യക്തമാക്കണമെന്ന് ഡി.വൈ.എഫ്.ഐ.
Next Story

RELATED STORIES

Share it