Flash News

ബീഫ് ഫെസ്റ്റ് നടത്തിയ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം: എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബീഫ് ഫെസ്റ്റ് നടത്തിയ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം: എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
X


ചെന്നൈ:മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥി സൂരജിനെ മര്‍ദ്ദിച്ച എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. അക്രമത്തിന് നേതൃത്വം കൊടുത്ത മനീഷ് കുമാര്‍ എന്ന വിദ്യാര്‍ഥിയുള്‍പ്പെടെയുള്ള എട്ട് പേര്‍ക്കെതിരെയാണ് ഐപിസി 147, 341, 323, 506 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. മനീഷിന്റെ പരാതിയില്‍ ആക്രമണത്തിനിരയായ സൂരജിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഐഐടിക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ഥി സംഘടനകള്‍.
കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് കാംപസില്‍ ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു. ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലപ്പുറം സ്വദേശിയായ ഗവേഷക വിദ്യാര്‍ഥി സൂരജിനെ പിജി വിദ്യാര്‍ഥിയായ മനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍ വലതുകണ്ണിനു സാരമായി പരിക്കേറ്റ സൂരജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സൂരജിന് കണ്ണിനുള്‍പ്പടെ രണ്ട് ശസ്ത്രക്രിയകള്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തവര്‍ക്കെതിരെ ഇപ്പോഴും ഭീഷണി ഉയരുന്നുണ്ടെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
ഇതിനിടെ ക്യാംപസിന് പുറത്ത് ഇന്നലെ രാത്രി ബീഫ് വിളമ്പി പ്രതിഷേധിച്ച വിവിധ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഐഐടിയ്ക്ക് ചുറ്റും പൊലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it