Flash News

ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിക്ക് എബിവിപിയുടെ ക്രൂരമര്‍ദനം



ചെന്നൈ: മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിക്ക് എബിവിപിയുടെ ക്രൂരമര്‍ദനം. മലപ്പുറം സ്വദേശിയായ ഗവേഷക വിദ്യാര്‍ഥി സൂരജിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ വലതുകണ്ണിനു സാരമായി പരിക്കേറ്റ സൂരജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.പിജി വിദ്യാര്‍ഥിയായ മീനിഷിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സൂരജിനെ മര്‍ദിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് കാംപസില്‍ കഴിഞ്ഞദിവസം ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു. അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തകനായ സൂരജ് സമരത്തില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധത്തില്‍ ആകെ 80 വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയും ചെയ്തു. ബീഫ് ഫെസ്റ്റ് നടത്തിയതിനെതിരേ ഒരുസംഘം വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു.കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാ ര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
Next Story

RELATED STORIES

Share it