ബീഫ് പ്രമേയമാക്കിയ ഡോക്യുമെന്ററി'കാസ്റ്റ് ഓണ്‍ ദ മെനുകാര്‍ഡ്' ന് കേന്ദ്രത്തിന്റെ വിലക്ക്

ബീഫ് പ്രമേയമാക്കിയ ഡോക്യുമെന്ററികാസ്റ്റ് ഓണ്‍ ദ മെനുകാര്‍ഡ് ന് കേന്ദ്രത്തിന്റെ വിലക്ക്
X
CASTE ON THE MENUCARD
ന്യൂഡല്‍ഹി: ബീഫ് പ്രമേയമാക്കിയുള്ള ഡോക്യുമെന്ററിയ്ക്ക്  കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ വിലക്ക്. സെന്റര്‍ ഫോര്‍ സിവില്‍ സൊസൈറ്റിയുടെ ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശന ഫെസ്റ്റിവലായ ഡല്ഹിയിലെ ജീവിക ഏഷ്യാ ലൈവ്‌ലിഹുഡിലാണ് ബീഫ് പ്രമേയമായ ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയത്. മൊത്തം 35 ചിത്രങ്ങളാണ് സംഘടന പ്രദര്‍ശനാനുമതി ചോദിച്ച് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിന് അയച്ചിട്ടുള്ളത്.

ഇതില്‍ മുംബൈയിലെ വിവിധ ജാതിയില്‍പ്പെട്ടവരുടെ  ഭക്ഷണ ശീലങ്ങളെ കുറിച്ചും ബീഫിനെ കുറിച്ചും പ്രതിപാദിപ്പിക്കുന്ന 'കാസ്റ്റ് ഓണ്‍ ദി മെനുകാര്‍ഡ്' എന്ന ഡോക്യുമെന്ററിയും ഉണ്ടായിരുന്നു. ഇവയ്ക്ക് മാത്രം കേന്ദ്രം വിലക്കേര്‍പ്പെടുത്തുകയായിരുന്നു.  ബീഫ് നിരോധനം സംബന്ധിച്ച് വിവാദങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് അനുമതി നല്‍കില്ലെന്ന് മന്ത്രാലയം വിശദീകരിച്ചത്.

ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളാണ് ഇരുപത് മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ചെയ്തത്. ഇതില്‍ രാജ്യത്തെ മാംസാഹാര ശീലങ്ങളെ സംബന്ധിക്കുന്ന ചരിത്രപരമായ കണ്ടെത്തെലുകളുമുണ്ട്. ഭക്ഷണവും ജാതീയതയും ഹിന്ദുവിശ്വാസങ്ങളും ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നുമുണ്ട്. 2014ലാണ് വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി നിര്‍മിച്ചത്.
Next Story

RELATED STORIES

Share it