Flash News

ബീഫ് നിരോധന നയം : ജോസ് മാവേലി രാജിവച്ചു



കൊച്ചി: ബിജെപിയുടെ ബീഫ് നിരോധന നയത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നു ജോസ് മാവേലി രാജിവച്ചു. ഇത് സംബന്ധിച്ച രാജികത്ത് പാര്‍ട്ടി ചെയര്‍മാന്‍ അഡ്വ. പി സി തോമസിന് തപാല്‍വഴി കൈമാറിയതായി ജോസ് മാവേലി അറിയിച്ചു. കേരള കോണ്‍ഗ്രസ്സിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി 2016 ഒക്‌ടോബര്‍ ഒമ്പതിനാണ് ജോസ് മാവേലി ചുമതലയേറ്റത്. ബിജെപിയുടെ ബീഫ് നിരോധനത്തിന് എതിരായി യാതൊരു പ്രതിഷേധവും നടത്താതെ മുമ്പോട്ടുപോവുന്ന പാര്‍ട്ടിയുടെ നയങ്ങളുമായി യോജിച്ചുപോകാനാവാത്തതും തെരുവുനായ്ക്കളെ ഉന്‍മൂലനം ചെയ്യുന്നതിനു പാര്‍ട്ടി യാതൊരുവിധ നടപടികളും കൈക്കൊള്ളാത്തതിലും പ്രതിഷേധിച്ചാണു താന്‍ രാജിവച്ചതെന്ന് ജോസ് മാവേലി പറഞ്ഞു.
Next Story

RELATED STORIES

Share it