Idukki local

ബീഫ് നിരോധനം; മോദിക്ക് മാതൃക കോണ്‍ഗ്രസ് : ബാലകൃഷ്ണപിളള



അടിമാലി: പശു വധ നിരോധനത്തില്‍ മോഡിക്ക് മാതൃക കോ ണ്‍ഗ്രസാണെന്ന് കേരളകോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിളള.അടിമാലിയില്‍ കെടിയുസി (ബി) സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മധ്യപ്രദേശില്‍ നിരോധനം കൊണ്ടുവന്നത് ഉയര്‍ത്തിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിനെതിരായ പിള്ളയുടെ വിമര്‍ശനം.ബീഫ് നിരോധനവും മറ്റ് സംഭവവികാസങ്ങളും ന്യുനപക്ഷത്തിനുമേലുളള പരാക്രമമാണെന്ന് ആര്‍.ബാലകൃഷ്ണ പിളള.ഇതോടെ ന്യൂനപക്ഷ വര്‍ഗീയത പറയാന്‍ മോഡിക്കോ സംഘ് പരിവാര്‍ ശക്തികള്‍ക്കോ അവകാശമില്ലെന്ന് ആഹാരം കഴിക്കുന്നതിന് പോലും വിലക്ക് ഏര്‍പ്പെടുത്തുന്ന വിധമാണ് പശു,എരുമ ,ഒട്ടകം പോലുളള മൃഗങ്ങളെ കൊല്ലുകയോ വില്‍പ്പന നടത്തുകയോ പോലും പാടില്ലെന്ന ഉത്തരവ്.ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് തുല്യമാണ്.മോഡി ഭരണത്തില്‍ ജനങ്ങള്‍ കൂടുതല്‍കൂടുതല്‍ ദുരിതത്തിലേക്ക് പോവുകയാണ്.ആദ്യം നോട്ട് നിരോധനം ജനങ്ങളുടെ നട്ടെല്ല് തകര്‍ത്തു.ഇപ്പോള്‍ ബീഫ് നിരോധനം കര്‍ഷകരുടെ മൊത്തത്തില്‍ തളര്‍ത്തുകയാണ്.രാജ്യത്ത് കോടിക്കണക്കിന് ജനങ്ങളാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്.അഴിമതി വിരുദ്ധ സംസ്ഥാനമായി കേരളത്തെ മാറ്റിയത് പിണറായി വിജയനാണ്.ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്താണ് മുന്നാറില്‍ കൈയേറ്റവും നിര്‍മ്മാണ പ്രവര്‍ത്തനവും വ്യാപകമായത്.സര്‍ക്കാര്‍ തിരിച്ചുപിടിക്കുന്ന ഭൂമി തൊട്ടം തൊഴിലാളികള്‍ ഉല്‍പ്പെടെയുളള ഭൂ രഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് പോള്‍സണ്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു.സി കെ തങ്കപ്പന്‍, അഡ്വ.പോള്‍ജോസഫ്, വേണുഗോപാല്‍ നായര്‍, ടി കെ ജയന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it