ബീഫ് നിരോധനം: ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ശ്രീനഗര്‍: സംസ്ഥാനത്ത് മാട്ടിറച്ചി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജമ്മുകശ്മീര്‍ ഹൈക്കോടതി റദ്ദാക്കി. കന്നുകാലികളെ അറക്കുന്നതും മാട്ടിറച്ചി വില്‍ക്കുന്നതും നിരോധിച്ചുള്ള ഉത്തരവാണ് കോടതി റദ്ദാക്കിയത്. സംസ്ഥാനസര്‍ക്കാര്‍ ഈ വിഷയം പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മാട്ടിറച്ചി വില്‍പനയുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ ചട്ടക്കൂടിനകത്തുനിന്നു പുതിയ തീരുമാനങ്ങളെടുക്കുകയോ നിയമങ്ങള്‍ പരിഷ്‌കരിക്കുകയോ സര്‍ക്കാര്‍ ചെയ്യണമെന്ന് കോടതിയുടെ ഫുള്‍ ബെഞ്ച് നി ര്‍ദേശിച്ചു.

നേരത്തെ കോടതിയുടെ രണ്ടു ബെഞ്ചുകള്‍ വിഷയത്തില്‍ വ്യത്യസ്ത വിധികള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ പരിഹാരത്തിനായി സംസ്ഥാനസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.ഹൈക്കോടതിയുടെ ബീഫ് നിരോധന ഉത്തരവുമായി ബന്ധപ്പെട്ട ഹരജികള്‍ റദ്ദാക്കിയതായി കോടതി അറിയിച്ചു. ഭരണഘടനപ്രകാരം സംസ്ഥാനസര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണം. നിയമങ്ങളില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തണം. സംസ്ഥാനത്ത് മാട്ടിറച്ചി പ്രശ്‌നവുമായി ബന്ധപ്പെട്ട് വര്‍ഗീയ സംഘര്‍ഷങ്ങള്‍ വരാതെ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ഫുള്‍ ബെഞ്ചിന്റെ 25 പേജുള്ള ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംസ്ഥാനത്ത് മാട്ടിറച്ചി വില്‍പന തടയണമെന്നു സര്‍ക്കാരിനോട് നിര്‍ദേശിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. തുടര്‍ന്ന് കോടതിയുടെ മറ്റൊരു ബെഞ്ച് ഈ വിഷയത്തി ല്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. മാട്ടിറച്ചി നിരോധനത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹരജി പരിഗണിക്കവെ ആയിരുന്നു നടപടി. തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് വിഷയം ഫുള്‍ബെഞ്ച് പരിഗണിച്ചത്.
Next Story

RELATED STORIES

Share it