ബീഫ് കൈവശം വച്ച യുവാവിന് മൂന്നുവര്‍ഷം തടവ്

സൂറത്ത്: ഗുജറാത്തില്‍ ബീഫ് കൈവശം വച്ചതിന്റെ പേരില്‍ യുവാവിന് മൂന്നുവര്‍ഷം തടവുശിക്ഷ. സൂറത്തിലെ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റഫീഖ് ഇല്യാസ് ഭായി(35)യെ ശിക്ഷിച്ചത്. തടവിനു പുറമേ 10,000 രൂപ പിഴയും ചുമത്തി. ഗുജറാത്ത് മൃഗസംരക്ഷണ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2014ലാണ് സംഭവം. 4,000 രൂപയോളം വിലവരുന്ന 20 കിലോ ബീഫ് ആണ് ഇയാള്‍ കൈവശം വച്ചതെന്ന് പോലിസ് പറഞ്ഞു. ഗുജറാത്തില്‍ പശുവിറച്ചി കൈവശം വയ്ക്കുന്നതും വില്‍പന നടത്തുന്നതും നിയമവിരുദ്ധമാണ്.
Next Story

RELATED STORIES

Share it